Wednesday, January 20, 2010

ഉത്സവം........
കഴിഞ്ഞ കുറെ നാളുകളായി ഞങ്ങളുടെ അമ്പലത്തില്‍ പ്രൊജക്റ്റ്‌ ഉത്സവം ആയിരുന്നു.അതിന്റെ കുറച്ചു വിശേഷങ്ങളിലേക്ക്........
ഉത്സവം കൊടികയറി....അപ്പോള്‍ തുടങ്ങി പ്രശ്നങ്ങള്‍....കലപില പ്രശ്നങ്ങള്‍......ഉത്സവത്തിന്നു കൂട്ടുകാരെ കൂട്ടത്തില്‍ കൂട്ടാതെ ഒറ്റയ്ക്ക് ഉത്സവം കാണാന്‍ ചിലര്‍ പോയി .അതിന്റെ പേരില്‍ ചിലര്‍ കരഞ്ഞു ...പൊട്ടി പൊട്ടി കരഞ്ഞു ..... ചിലര്‍ പക ഇപ്പോഴും മനസ്സില്‍ കൊണ്ട് നടക്കുന്നു ...ഉത്സവത്തിന്റെ ഭാഗമായി രാജാവിന്നു ടോപ്പിക്ക് സമര്‍പണം എന്നൊരു ചടങ്ങ് ഉണ്ട്.രാജാവ്‌ പറഞ്ഞു "ഭൂമിയില്‍ കാണാത്ത ഒരു സാധനം കൊണ്ട് വാ..... പക്ഷെ ആ സാധനം ഭൂമിയില്‍ ഉള്ളതും ആകണം.... ". പ്രജകള്‍ കുഴങ്ങി ......ഭൂമിയില്‍ ഇല്ലാത്തതും ഭൂമിയില്‍ ഉള്ളതുമായ ഒരു സാധനം...എന്താണത് ....?ചിലര്‍ ഓടിത്തുടങ്ങി ....ചിലര്‍ ഭൂമി കുഴിച്ചു തുടങ്ങി..മറ്റു ചിലര്‍ ചന്ദ്രനില്ലേക്ക് പോകാം എന്നായി...."അമ്മക്ക് പ്രാണ വേദന മകന്നു വീണ വായന" എന്ന രീതിയാണു ചിലര്‍ക്ക്....അവര്‍ അപ്പോഴും ചൊറിയും കുത്തി ഇരുന്നു...ഇത് കണ്ടു ചിലര്‍ക്ക് സഹിച്ചില്ല.. അവര്‍ തെറി വിളി തുടങ്ങി.അടിപിടി....കടിപിടി.....
ഒടുവില്‍ ചിലര്‍ ആ സാധനം കണ്ടു പിടിച്ചു.....ഒരാള്‍ കണ്ടു പിടിച്ചത് ആനയെ പോലെ ഇരിക്കുന്ന ,എന്നാല്‍ ആന അല്ലാത്തതുമായ ഒരു മൃഗം.....?മറ്റൊരാള്‍ കണ്ടു പിടിച്ചത് ചന്ദ്രനിലെ വെള്ളത്തില്‍ ഉപ്പ് ഉണ്ടോ എന്ന് കണ്ടു പിടിക്കുന്ന ഒരു ഉപകരണം....?ഓ ഭയങ്കരം ......അവര്‍ പറഞ്ഞു.....
രാജാവ്‌ അപ്പോഴും തൃപ്തന്നല്ല.....അയാള്‍ പറഞ്ഞു....."വനത്തില്‍ കിടുവ എന്നൊരു മൃഗം ഉണ്ട് അതിനെ കൊണ്ട് വരൂ ........അല്ലെങ്കില്‍ ഈ ലോകത്ത് എത്ര ഉറുമ്പുകള്‍ ഉണ്ടെന്നു കണ്ടുപിടിക്ക് ....."പ്രജകള്‍ പിന്നെയും കുഴങ്ങി...... ചിലര്‍ ഇനി രക്ഷയില്ല എന്ന് കരുതി മരിക്കാന്‍ തീരുമാനിച്ചു...
മറ്റു ചിലര്‍ കിടുവയെ കണ്ടു പിടിക്കാന്‍ ഞായര്‍ , വെള്ളി എന്നീ പുതിയ ഗ്രഹങ്ങളിലേക്ക് യാത്രയായി..ചിലര്‍ ഉറുമ്പുകളുടെ എണ്ണം എടുത്തു തുടങ്ങി....അപ്പോഴും മുന്പേ പറഞ്ഞ മറ്റു ചിലര്‍ "ആരാന്റെ അമ്മക്ക് പ്രാന്തു പിടിക്കുമ്പോള്‍ കാണാന്‍ നല്ല ഭംഗി "ഈ രീതിയില്‍ ചിരിച്ചു മുകളില്ലേക്ക് നോക്കി ഇരുന്നു .....

****

No comments:

Post a Comment